കോട്ടയം : ജില്ലയിലെ റേഷൻ കാർഡുടമകൾക്കുള്ള സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം അവസാനഘട്ടത്തിലേക്ക്. മുൻഗണനേതര നോൺ സബ്സിഡി (വെള്ള കാർഡ്) വിഭാഗത്തിനുള്ള കിറ്റുകളാണ് ഇപ്പോൾ നൽകുന്നത്. ഈ വിഭാഗക്കാർക്കുള്ള ആദ്യദിനമായ ഇന്നലെ പൂജ്യത്തിൽ അവസാനിക്കുന്ന റേഷൻകാർഡ് നമ്പറുള്ളവർക്കാണ് നൽകിയത്. 11,108 പേർ കിറ്റ് വാങ്ങാനെത്തി. ഇന്ന് ഒന്ന്, രണ്ട് അക്കങ്ങളിൾ അവസാനിക്കുന്ന നമ്പറിലുള്ളവർക്ക് ലഭിക്കും. മൂന്ന്, നാല്, അഞ്ച് : മേയ് 18, ആറ്, ഏഴ്, എട്ട് : മേയ് 19, ബാക്കിയുള്ളവർ : മേയ് 20 എന്ന ക്രമത്തിലാണ് വിതരണം. ഇതുവരെ ജില്ലയിൽ 3,29,183 കാർഡുടമകൾക്ക് സൗജന്യ പലവ്യഞ്ജന കിറ്റ് ലഭിച്ചു.