ഏറ്റുമാനൂർ : നിയന്ത്രണം വിട്ട ലോറി പാഞ്ഞു കയറി രണ്ടു കടകൾ തകർന്നു. ഏറ്റുമാനൂർ കൂടല്ലൂർ കവലയ്‌ക്കു സമീപം ഇന്നലെ രാവിലെ 9ഓടെയായിരുന്നു അപകടം. തമിഴ്‌നാട്ടിൽ നിന്ന് തലയോലപ്പറമ്പ് മാർക്കറ്റിലേക്ക് നേന്ത്രക്കുലയമായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നു സംശയിക്കുന്നു. പാലാ ഭാഗത്ത് നിന്നു വന്ന ലോറി കൂടല്ലൂർ കവലയിലുള്ള വളവ് തിരിയാതെ നേരെ കടയിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. ആദ്യത്തെ കടയുടെ മുൻപിലുള്ള തിട്ടയിൽ ഇടിച്ച ശേഷം രണ്ടാമത്തെ കടയുടെ മുൻപിലുള്ള ഷെഡിലേക്ക് ഇടിച്ചുകയറി. ലോക്ക് ഡൗൺ ആയതിനാൽ ജംഗ്ഷനിലും കടയിലും ആളുകൾ കുറവായതിനാൽ വൻ അപകടം ഒഴിവായി.