കുറിച്ചി: ബിജെപി, സേവാഭാരതി പ്രവർത്തകരുടെ നേതൃത്വത്തിൽ കുറിച്ചിയുടെ പടിഞ്ഞാറൻ മേഖലകളിൽ രണ്ടാംഘട്ട നമോ കിറ്റ് വിതരണം നടത്തി. നെയ്‌ശേരി, പാട്ടാശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലൈ 560 ഓളം ഭവനങ്ങളിൽ പച്ചക്കറി കിറ്റുകൾ എത്തിച്ചു.കിറ്റ് വിതരണത്തിന് കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് പി.കെ ഗോപാലകൃഷ്ണൻ നേതൃത്വം നൽകി. ബി.ജെ.പി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ബി.ആർ മഞ്ജീഷ് വിതരണോദ്ഘാടനം നിർവഹിച്ചു. കർഷകമോർച്ച വൈസ് പ്രസിഡന്റ് സണ്ണി തോമസ്, ബി.ജെ.പി കുറിച്ചി വൈസ് പ്രസിഡന്റ് ജി കൃഷ്ണകുമാർ,ബി.ജെ.പി, സേവാഭാരതി പ്രവർത്തകരായ എം.എസ് കൃഷ്ണകുമാർ,ശ്രീകുമാർ മങ്ങാട്ട്, സതീശൻ വാര്യവീട്, ഹരികുമാർ മങ്ങാട്ട്, വികാസ് കുറിച്ചി, മനോജ്കുമാർ ഇല്ലത്ത്, വിജയകുമാർ.പി,അജി,ഹരിസ്വാമി, ശ്രീകാന്ത് തുടങ്ങിയവർ പ്രസംഗിച്ചു.