ചങ്ങനാശേരി: ഡെങ്കിപ്പനി, എലിപ്പനി എന്നിവയെ ചെറുക്കാൻ കുറിച്ചി ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിൽ മഴക്കാലപൂർവ ശുചീകരണം നടത്തി. ശുചീകരണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുൻ ബ്ലോക്ക് പഞ്ചായത്തംഗം എം.എൻ. മുരളീധരൻ നായർ നിർവഹിച്ചു. സി.പി.എം പുളിമൂട് ബ്രാഞ്ചിലെ പ്രവർത്തകരോടൊപ്പം വാർഡിലെ അഞ്ച് തൊഴിലുറപ്പ് തൊഴിലാളികളും ശുചീകരണപ്രവർത്തനങ്ങളിൽ പങ്കാളികളായി. വാർഡ് മെന്പർ ജിജി ജോർജ്ജ്, ആശാവർക്കർ ഫിനി, ബ്രാഞ്ച് സെക്രട്ടറി പ്രസന്നൻ ഇത്തിത്താനം തുടങ്ങിയവർ നേതൃത്വം നൽകി.