അടിമാലി: അടിമാലി താലൂക്ക് ആശുപത്രിയുടെ പിറകുവശത്തെ മതിൽ ഇടിഞ്ഞ് പോയിട്ട് രണ്ട് വർഷം കഴിഞ്ഞു. അടിമാലി ബ്ലോക്ക് പഞ്ചായത്ത് മതിൽ പൊളിച്ചുപണിയുന്നതിനായി 12,50,000 രൂപ 2019 20 സാമ്പത്തിക വർഷം അനുവദിച്ചിരുന്നു. എന്നാൽ കരാർ ഏറ്റെടുത്ത വ്യക്തി പണി നടത്തിയില്ല. അതോടെ അനുവദിച്ച ഫണ്ട് ലാപ്സായി പോയി. പൊളിഞ്ഞു കിടക്കുന്ന മതിൽ വഴി സാമൂഹ്യ വിരുദ്ധർക്ക് ഏതു സമയത്തും ആശുപത്രി കോമ്പൗണ്ടിൽ കടക്കാം. രോഗികളുടെ സുരക്ഷ തന്നെ അപകടത്തിലാണ്. പൊളിഞ്ഞ് കിടക്കുന്ന മതിലിന് സമീപത്തായാണ് ആശുപത്രി മോർച്ചറി സ്ഥിതി ചെയ്യുന്നത്. ആശുപത്രിയുടെ സുരക്ഷയ്ക്കായി മതിൽ പണിയണമെന്ന ആവശ്യം ശക്തമാണ്.