acdnt

ചങ്ങനാശേരി : മുത്തശ്ശിക്കൊപ്പം കടയിൽ നിന്ന് മടങ്ങുകയായിരുന്ന പത്തുവയസുകാരൻ കൂട്ടിയിടിച്ച ആംബുലൻസുകളിലൊന്ന് പാഞ്ഞുകയറി

ദാരുണമായി മരിച്ചു. വാകത്താനം കാടമുറി തേവരുച്ചിറയിൽ റെജി - മിനി ദമ്പതികളുടെ മകനും അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുമായ റോഷൻ റെജി ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.30 ഓടെ പെരുന്തുരുത്തി-മണർകാട് ബൈപ്പാസ് റോഡിൽ കാടമുറിക്ക് സമീപമായിരുന്നു അപകടം.

കൂട്ടിയിടച്ച ആംബുലൻസുകളിലൊന്ന് നിയന്ത്രണം വിട്ട് റോഷനുമേൽ

പാഞ്ഞുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റോഷനെ പൊലീസ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പുതുപ്പള്ളി പാറേട്ട് ആശുപത്രിയിലെയും വാകത്താനം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെയും ആംബുലൻസുകളാണ് കൂട്ടിയിടിച്ചത്. നിയന്ത്രണംവിട്ട പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആംബുലൻസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചശേഷം മുത്തശ്ശിക്ക് പിന്നാലെ വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന റോഷന്റെ ദേഹത്തേയ്ക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തിൽ മറ്റ് ആർക്കും പരിക്കില്ല.

നാലുന്നാക്കൽ സെന്റ് ഏലിയാസ് സ്‌കൂൾ വിദ്യാർത്ഥിയായിരുന്നു റോഷൻ. സഹോദരൻ : റോബിൻ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് അഞ്ചേരി സാൽവേഷൻ ആർമി ചർച്ച് സെമിത്തേരിയിൽ.