ചങ്ങനാശേരി : എസ്.എഫ്.ഐ സംസ്ഥാന വ്യാപകമായി ആരംഭിച്ച സമൃദ്ധി കാർഷിക പദ്ധതിയുടെ ചങ്ങനാശേരി ഏരിയതല ഉദ്ഘാടനം സി.ഐ.ടി.യു കോട്ടയം ജില്ലാ സെക്രട്ടറി എ.വി റസൽ ഇത്തിത്താനത്ത് നിർവഹിച്ചു. എം.ജി സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. പി.കെ.പദ്മകുമാർ കൃഷിക്കായി വിട്ടുനൽകിയ 50 സെന്റ് സ്ഥലത്താണ് ആദ്യ ഘട്ടമെന്ന നിലയിൽ കപ്പയും ചീരയും കൃഷി ആരംഭിച്ചത്. എസ്.എഫ്.ഐ ഏരിയ പ്രസിഡന്റ് അനന്തു സുരേന്ദ്രൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സമൃദ്ധി ചങ്ങനാശേരി ഏരിയ കൺവീനർ നിഖിൽ എസ്, സി.പി.എം ഇത്തിത്താനം തുരുത്തി ലോക്കൽ സെക്രട്ടറി എം.എൻ മുരളീധരൻ നായർ, ലോക്കൽ കമ്മിറ്റി അംഗം പി.കെ അനിൽ കുമാർ, എസ്.എഫ്.ഐ കോട്ടയം ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.