കോട്ടയം : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടയം മാർക്കറ്റിൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കോട്ടയം വെസ്റ്റ് എസ്.എച്ച്.ഒ എം.ജെ അരുണിന്റെ നിർദ്ദേശപ്രകാരമാണ് വ്യാപാരി വ്യവസായി സമിതി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
നിർദ്ദേശങ്ങൾ ഇങ്ങനെ
റോഡുകൾ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ മാത്രം തുറക്കും
അന്യസംസ്ഥാന ചരക്ക് ലോറികൾ അണുനശീകരണം നടത്തി പാസുകൾ നൽകി പുലർച്ചെ 4 മുതൽ രാവിലെ 8
വരെ കോടിമത എം.ജി റോഡ് വഴി മാത്രമേ കടത്തി വിടുകയുള്ളൂ
അന്യസംസ്ഥാന ലോറി ഡ്രൈവർമാർക്ക് ആവശ്യമായ ഭക്ഷണം വ്യാപാരികൾ നൽകണം
ലോഡ് ഇറക്കിയ ഉടൻ ലോറികൾ മാർക്കറ്റിൽ നിന്ന് പുറത്ത് പോകണം
അന്യസംസ്ഥാന ലോറിയിൽ വരുന്ന ഡ്രൈവർ, ക്ലീനർ എന്നിവരെ ലോഡ് ഇറക്കാൻ കൂടെ കൂട്ടരുത്