കോട്ടയം : ശിവഗിരി മഠം ഗുരുധർമ്മ പ്രചരണ സഭയുടെ നേതൃത്വത്തിൽ കൊവിഡിന്റെ ആരംഭം മുതൽ ജില്ലയിലെ മണ്ഡലം-യൂണിറ്റുകളുടെ പങ്കാളിത്തത്തോടെ വിവിധ കേന്ദ്രങ്ങളിൽ നിത്യോപയോഗ സാധന കിറ്റുകൾ, സാനിറ്റൈസർ, മാസ്‌ക് , സോപ്പ്, ഹോമിയോ മരുന്ന് തുടങ്ങിയവ വിതരണം ചെയ്തു വരുന്നു. വിവിധ കേന്ദ്രങ്ങളിലായി സഭ പി.ആർ.ഒ ഇ.എം.സോമനാഥൻ, ജില്ലാ പ്രസിഡന്റ് ബാബുരാജ് വട്ടോട്ടിൽ, സെക്രട്ടറി സുകുമാരൻ വാകത്താനം, കേന്ദ്രസമിതി ഉപദേശക സമിതി ചെയർമാൻ കുറിച്ചി സദൻ, സമിതിയംഗം ആർ.സലിം കുമാർ, ട്രഷറർ പി.കെ.മോഹൻകുമാർ, കേന്ദ്രസമിതിയംഗങ്ങളായ ഡോ.ഗിരിജാ പ്രസാദ്, കെ.കെ.സരളപ്പൻ, ഷിബു മൂലേടം, വൈസ് പ്രസിഡന്റ് അനിരുദ്ധൻ മുട്ടുംപുറം, ഡോ. ബീനാ സുരേഷ്, എം.എ. ബാലകൃഷ്ണൻ, ഷൈലജാ പൊന്നപ്പൻ, ഏ.കെ.രങ്കൻ, കോട്ടയം മണ്ഡലം പ്രസിഡന്റ് കെ.എൻ. ബാബു തുടങ്ങിയവർ നേതൃത്വം നൽകി.