പൂഞ്ഞാർ : കൊവിഡുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതികൾ വിശദീകരിക്കാൻ പൂഞ്ഞാർ പഞ്ചായത്തിൽ പര്യടനം നടത്തുന്നതിനിടെ പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം മന്ത്രി സദാനന്ദ ഗൗഡ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.നോബിൾ മാത്യുവിനെ ടെലിഫോണിൽ വിളിച്ചു. കർഷകർക്കും പാവപ്പെട്ടവർക്കും വേണ്ടി ഇനിയും ചെയ്യേണ്ട കാര്യങ്ങൾ നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടു. റബർ തോട്ടങ്ങളിൽ കാടു തെളിക്കൽ, റബർ ടാപ്പിംഗ് എന്നിവ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. റബർ കർഷകർക്കനുകൂലമായ നടപടികൾ ചെയ്യുമെന്ന് മന്ത്രി ഉറപ്പ് നൽകി. പൂഞ്ഞാർ പഞ്ചായത്തിലെ പ്രമുഖ വ്യക്തികളെ കാണുന്നതിന്റെ ഭാഗമായി തങ്കച്ചൻ പുത്തൻപുരക്കലിന്റെ ഭവനത്തിൽ എത്തിയപ്പോഴാണ് മന്ത്രിയുടെ വിളി വന്നത്. വീട്ടുടമ തങ്കച്ചനുമായും മന്ത്രി സംസാരിച്ചു.