ജോസ് കെ.മാണി സന്ദർശിച്ചു
പാലാ: കാലവർഷത്തിൽ മീനച്ചിലാർ കരകവിഞ്ഞ് സ്ഥിരമായി ദുരിതത്തിലാകുന്ന തലനാട് പഞ്ചായത്തിലെ ചാമപ്പാറ ഭാഗത്തെ
പ്രദേശങ്ങൾ ജോസ്.കെ.മാണി എം.പി സന്ദർശിച്ചു. പ്രദേശത്തെ ഇരുപത്തിയഞ്ചോളം വീടുകളിൽ വെള്ളം കയറുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനാവശ്യമായ മുൻകരുതലുകൾ കാലവർഷം ശക്തമാകന്നതിന് മുൻപ് സ്വീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തെ തുടർന്നാണ് എം.പി സ്ഥലം സന്ദർശിച്ചത്. കുത്തൊഴുക്ക് തടഞ്ഞ് വീടുകൾക്ക് സംരക്ഷണം നൽകുന്നത് സംബഡിച്ച് ജില്ലാ കളക്ടർ എക്‌സിക്യൂട്ടീവ് എൻജിനീയർ തഹസിൽദാർ എന്നിവരുമായി ജോസ്.കെ.മാണി ചർച്ച നടത്തിയിരുന്നു.ഇതിനെതുടർന്ന് എക്‌സിക്യൂട്ടീവ് എൻജിനിയർ സ്ഥലം സന്ദർശിക്കുകയും മേൽ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.