കൊച്ചി : കർണാടകയിൽ കുടുങ്ങിയ മലയാളികളെ കേരളത്തിലെത്തിക്കാൻ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി ചുമതലപ്പെടുത്തിയ ബസ് കോട്ടയത്ത് യാത്രക്കാരെ ഇറക്കി വിട്ടുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് കോൺട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വാഹനം ഏർപ്പാടാക്കിയത് കെ.പി.സി.സിയല്ല. രേഖകളില്ലാതെയാണ് യാത്രക്കാരെ കേരളത്തിലേക്ക് കൊണ്ടുവന്നതെന്ന പ്രചാരണവും ശരിയല്ല. എല്ലാ നിർദേശങ്ങളും പാലിച്ച് അതിർത്തിയിൽ മൂന്നു മണിക്കൂറോളം കാത്തിരുന്ന് എല്ലാ പരിശോധനകളും പൂർത്തിയാക്കിയാണ് വാഹനം കോട്ടയത്ത് എത്തിയതെന്നും ഭാരവാഹികൾ പറഞ്ഞു.