പാലാ: കൊച്ചിടപ്പാടി വാളിയാങ്കൽ മിൽഡയ്ക്കും വീട്ടുകാർക്കും എം.എൽ.എ യോടുള്ള നന്ദി വാക്കുകൾക്കതീതമാണ്. മംഗലാപുരത്ത് ഇൻഫോസിസിൽ ജോലി ചെയ്യുന്ന മിൽഡ സർക്കാർ അനുമതിയോടെ നാട്ടിലേയ്ക്ക് പുറപ്പെട്ടു. എന്നാൽ പാലായിൽ നിന്നും വീട്ടിലേയ്ക്കു നിയമാനുസൃതം എത്തപ്പെടാൻ സ്വന്തമായി വാഹനമില്ലാത്തതിനാൽ സാധിക്കാതെ വരുന്ന അവസ്ഥയിലായിരുന്നു. വാഹനം ഓടിക്കുന്നയാൾ ക്വാറന്റയിനിൽ ഇരിക്കേണ്ടി വരുന്നതിനാൽ പലരും വിമുഖത പ്രകടിപ്പിച്ചതോടെ വാർഡ് കൗൺസിലർ ടോണി തോട്ടം, പൊതുപ്രവർത്തകൻ തോമസുകുട്ടി മുകാല എന്നിവരെ വിവരം അറിയിച്ചു. ഇവർ ഇക്കാര്യം മാണി.സി.കാപ്പൻ എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്നു മാണി.സി.കാപ്പന്റെ നിർദ്ദേശപ്രകാരം പ്രത്യേക വാഹനം സജ്ജീകരിച്ച് രാത്രി പതിനൊന്ന് മണിയോടെ മിൽഡയെ വീട്ടിലെത്തിച്ചു. വീട്ടിലെത്തിയ മിൽഡ ഹോം ക്വാറന്റയിനിൽ പ്രവേശിച്ചു.