തലയോലപ്പറമ്പ്: കൊവിഡ് കാലത്ത് കാവൽ നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കും പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കും ഇഫ്താർ വിരുന്ന് സംഘടിപ്പിച്ച് സൗഹൃദ കൂട്ടായ്മ. വെള്ളൂർ പഞ്ചായത്ത് കേന്ദ്രീകരിച്ച് നിരവധി ജനകീയ പ്രവർത്തനങ്ങൾ നടത്തി വരുന്ന സൗഹൃദ കൂട്ടായ്മയാണ് ഇഫ്താർ വിരുന്ന് നടത്തിയത്. ഇ.എം കുഞ്ഞുമുഹമ്മദ് ,കെ.കെ അബ്ദുൾ റഹ്മാൻ തലയോലപ്പറമ്പ്, ടി. എം റഷീദ് കരിപ്പാടം, പി.എ ഷാജി വടകര എന്നിവരാണ് സൗഹൃദകൂട്ടായ്മയിൽ ഉൾപ്പെടുന്നത്. കൂട്ടായ്മക്ക് നേതൃത്വം നൽകുന്ന ഇ. എം കുഞ്ഞുമുഹമ്മദ് തലയോലപ്പറമ്പ് എസ്.എച്ച്.ഒ ജെർലിൻ .വി സ്‌കറിയക്ക് ഇഫ്താർ വിഭവങ്ങൾ കൈമാറി.സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വെള്ളൂർ പഞ്ചായത്തിലെ മുഴുവൻ അർബുദ രോഗികൾക്കും ഭക്ഷ്യധാന്യ, പച്ചക്കറി കിറ്റുകൾ നൽകിയിരുന്നു.