ചങ്ങനാശേരി : സി.പി.എം കുറിച്ചി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. കുറിച്ചി പഞ്ചായത്തിലെ ആശാവർക്കർമാർ,ഔട്ട്പോസ്റ്റിലെ ഓട്ടോറിക്ഷ തൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ,ഗുഡ്‌സ് ഡ്രൈവേഴ്‌സ് യൂണിയനിലെ അംഗങ്ങൾ എന്നിവർക്കാണ് കിറ്റുകൾ വിതരണം ചെയ്തത്.പ്രവാസിയും പാർട്ടി പ്രവർത്തകനുമായ വിപിൻ ദേവസ്യ പഴയകളത്തിന്റെ സഹായത്തോടെയാണ് കിറ്റ് വിതരണം നടത്തിയത്. കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ.വി റസൽ നിർവഹിച്ചു. ഏരിയ കമ്മിറ്റി അംഗം കെ.ഡി സുഗതൻ, ലോക്കൽ സെക്രട്ടറി കെ.ആർ ഷാജി, കുറിച്ചി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബിജു തോമസ് എന്നിവർ പങ്കെടുത്തു.