ഉഴവൂർ : കോട്ടയം അതിരൂപതാ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ടിന്റെ മാതൃ സഹോദരൻ കെ.കെ എബ്രഹാം കൈപ്പറേടന്റെ (മുൻ എ.ടി.ഒ, കെ.എസ്.ആർ.ടി.സി ) ഭാര്യ റോസമ്മ (78, റിട്ട. വില്ലേജ് ഓഫിസർ) നിര്യാതയായി. ക്‌നാനായ സുറിയാനി അൽമായ വിശ്വാസ സമിതി മുൻ പ്രസിഡന്റ് പരേതനായ ഗീവർഗ്ഗീസ് പുളിക്കന്റെ മകളാണ്. മക്കൾ : ഡോ. ബിജു കൈപ്പറേടൻ (മുൻ ജില്ലാ പഞ്ചായത്തംഗം), ബീനാ ഷെറി (വനിതാ കോ ഓപ്പറേറ്റിവ് സൊസൈറ്റി, ഉഴവൂർ), ഡോ. ബെന്നി കൈപ്പറേടൻ (സീനിയർ സയന്റിസ്റ്റ് ആൻഡ് അസോസിയേറ്റ് പ്രൊഫസർ, ബെയ്‌ലർ കോളേജ് ഒഫ് മെഡിസിൻ, ഹൂസ്റ്റൻ.യു.എസ്എ), ബിന്ദു ബിജു (സൗദി അറേബ്യ ), പരേതനായ ബിനോയ്. മരുമക്കൾ : സിസിലി കൈപ്പറേടൻ (സി.പി.ഐ നേതാവ്) , ഷെറി മാത്യു വെട്ടുകല്ലേൽ (സി.പി.എം ഉഴവൂർ ലോക്കൽ സെക്രട്ടറി) മെജു കാവിൽ യു.എസ്.എ (കൈപ്പുഴ),ബിജു ചാഴിശ്ശേരിൽ കിടങ്ങൂർ (സൗദി). സംസ്‌കാരം 20 ന് രാവിലെ 11ന് ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഫെറോനാ പള്ളിയിൽ.