ചങ്ങനാശേരി: വീട്ടിൽ ചാരായം വാറ്റി വിൽപ്പന നടത്തിയതിന് മാമ്മൂട് ചെന്നാമറ്റം ചിറപ്പുരയിടം വീട്ടിൽ മനോജിനെ (45) പൊലീസ് അറസ്റ്റ് ചെയ്തു. അര ലിറ്റർ ചാരായവും 20 ലിറ്റർ കോടയും പിടികൂടി. അടിപിടി കേസിലും പോക്കറ്റടി കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.