bus
അനധികൃതമായി അന്യസംസ്ഥാന തൊഴിലാളികയുമായി പോയ എയർ ബസ്സ് വെള്ളത്തൂവൽ പൊലിസ് കസ്റ്റഡിയിൽ എടുത്ത പ്പോൾ

അടിമാലി : ഹൈദരാബാദിൽനിന്നും മലയാളികളെ നാട്ടിൽകൊണ്ട് വന്ന എയർബസ് അനധികൃതമായി അന്യസംസ്ഥാ ന തൊഴിലാളികളുമായി ട്രിപ്പ് നടത്തി. പൊലീസ് ബസ് പിൻതുടർന്ന്ബസ് ഉടമയെയും സഹായിയെയും കോൺട്രാക്ടറെയും കസ്റ്റഡിയിലെടുത്തു.ബസ് ഡ്രൈവറും ഉടമയുംമായ കുത്തുകുഴി കോട്ടപ്പടി ജോബിഷ് (32) സഹായി കാരകുന്നം ആക്കക്കുഴി ബേസിൽ (30) കോൺട്രാക്ടർ അടിമാലി കോഴിപറമ്പിൽ സുരേഷ് (39) എന്നിവരെയാണ് വെള്ളത്തൂവൽ പൊലീസ് പിടികൂടി കേസ്സേടുത്തത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ആനച്ചാലിൽ നിന്ന് 10 പഞ്ചിമ ബംഗാൾ സ്വദേശികളുമായി പോയ ന എയർ ബസ്സിൽ യാതൊരു വിധ പാസ്സുകളു ഇല്ലാതെ കോൺട്രാക്ടറിൽ നിന്നും വാടക വാങ്ങി തൊഴിലാളികളെ കടത്തികൊണ്ട് പോകുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വെള്ളത്തൂവൽ പൊലിസ് പിൻതുടർന്ന് നേര്യമംഗലത്തുവെച്ച് ബസ്സ് കസ്റ്റഡിയിൽ എടുത്തു.
ബസ് ശനിയാഴ്ച ഹൈദ്രാബാദിൽ നിന്ന് കേരളത്തിലുള്ളവരുമായി പത്തനത്തിട്ടയ്ക്ക് ഓട്ടം പോയി തിരിച്ചു വന്നതാണ്. തുടർന്ന് ഡ്രൈവർ ജോബിഷിനേയും സഹായി ബേസിലിനേയും ആരോഗ്യ പ്രവർത്തകർ വീട്ടിൽ കോറന്റയിനിലേക്ക് പറഞ്ഞ് വിട്ടു.എന്നാൽ ഇവർ കോറന്റയിനിൽ പോകാതെ നേരേ ആനച്ചാലിൽ എത്തി തൊഴിലാളികളെയും കൊണ്ട് പശ്ചിമ ബംഗാളിലേക്ക് പോകാൻ ശ്രമിക്കുകയായിരുന്നു. 10 തൊഴിലാളികൾ ഉൾപ്പെടെ 12 പേരെ മൂന്നാറിൽ ബഡ്ജറ്റ് ഹോട്ടലിൽ 14 ദിവസത്തെ കോറന്റയിനിൽ ആക്കി. ബസ് ഡ്രൈവറും സഹായിയും കോറന്റയിനിൽ പോകാത വന്നതിനാലാണ് ബസ്സിലുണ്ടായിരുന്ന 10 തൊഴിലാളികളും കോന്റയി നിൽ ആയത്.ഇവർക്കെതിരെ പകർച്ച വ്യാധി നിരോധന നിയമപ്രകാരവും കേസ്സേടുത്തു.വാഹനം ഫയർഫോഴ്‌സ് എത്തി അണു വിമുക്തമാക്കി .കസ്റ്റഡിയിൽ എടുത്തവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
വെള്ളത്തൂവൽ എസ്.എച്ച്.ഒ ,ആർ.കുമാർ, എസ്.ഐ മാരായ സജി.എൻ. പോൾ, വി.ആർ. അശോകൻ,സി.പി ഒ ടോണി ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.