കുറവിലങ്ങാട്: കുറവിലങ്ങാട് മേഖലയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ 5 ലക്ഷം രൂപ അനുവദിച്ചതായി മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു. ടൗണിൽ കോഴാ മുതൽ കാളികാവ് വരെ, എം.സി റോഡിൽ കുര്യനാട്, മോനിപ്പള്ളി, പുതുവേലി എന്നിവിടങ്ങളിലും കോഴാ പാലാ റോഡ്, കുറവിലങ്ങാട് തോട്ടുവാ റോഡ്, കുര്യനാട് ഉഴവൂർ വെളിയന്നൂർ റോഡ്, കടപ്ലാമറ്റം കൂടല്ലൂർ കിടങ്ങൂർ റോഡ്, കൂത്താട്ടുകുളം രാമപുരം, കുറവിലങ്ങാട് ടൗൺ ബൈപ്പാസ് റോഡ് എന്നിവിടങ്ങളിൽ ഓടകൾ ശുചീകരിക്കും.