തുരുത്തി: സംസ്ഥാന സർക്കാർ ആഹ്വാനം ചെയ്ത സുഭിക്ഷം പദ്ധതി പ്രകാരമുള്ള പച്ചക്കറി കൃഷിക്ക് തുരുത്തിയിൽ തുടക്കമായി. സി.പി.എം തുരുത്തി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സ്വകാര്യ വ്യക്തിയുടെ തരിശ് കിടന്ന 50 സെന്റ് പുരയിടത്തിലാണ് കപ്പ, ചീര, പയർ, ഇഞ്ചി, പച്ചമുളക്, വഴുതന എന്നിവ കൃഷി ചെയ്യുന്നത്. സി.പി.എം ഏരിയ സെക്രട്ടറിയും സുഭിക്ഷം ഏരിയ ചെയർമാനുമായ കെ.സി ജോസഫ് പച്ചക്കറിത്തൈകൾ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മറ്റിയംഗങ്ങളായ പി.എൻ.രാജപ്പൻ, അനിതാ സാബു, ലോക്കൽ സെക്രട്ടറി എം.എൻ മുരളീധരൻ നായർ, എൽ.സി. അംഗം അജയകുമാർ, ബ്രാഞ്ച് സെക്രട്ടറി ഓമനക്കുട്ടൻ, മോഹനൻ, മുരുകൻ, പ്രകാശ്, രാജേന്ദ്രൻ, ബിജു കൊച്ചുപറമ്പ്, സിജോ ചാവറ, രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.