ചങ്ങനാശേരി: ജനാധിപത്യ കര്‍ഷക യൂണിയന്റെ നേതൃത്വത്തില്‍ ലോക്ക്ഡൗണ്‍ കാലത്ത് നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു.വാഴപ്പള്ളി പഞ്ചായത്തില്‍ 12 വാര്‍ഡില്‍ ജനാധിപത്യ കര്‍ഷക യൂണിയന്റെ നേതൃത്വത്തില്‍ ഒരേക്കറോളം സ്ഥലത്താണ് പയര്‍ ,വെണ്ട, വഴുതനങ്ങ ,പാവല്‍ തുടങ്ങിയവ കൃഷി നടത്തിയത്. ജനാധിപത്യ കേരളാ കോണ്‍ഗ്രസ് കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് ബിനോ ആന്റണി തെക്കേക്കര, കര്‍ഷക യൂണിയന്‍ ചങ്ങനാശേരി നിയോജകമണ്ഡലം പ്രസിഡന്റ് സുരേഷ് ആയിരമല, ഷിനു ചിറത്തലയ്ക്കല്‍, ഷാജി ജോസഫ്, സാബു കിടങ്ങൂത്ര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.