അടിമാലി :പൊതുമരമാത്ത് വകുപ്പ് ഏറ്റെടുത്ത ആയിരമേക്കർ കൈത്തറിപടി കല്ലാർകുട്ടി റോഡിന്റെ ടാറിംഗ് ജോലികൾ ആരംഭിച്ചു. അടിമാലി -കുമളി ദേശിയ പാതയിൽ ആയിരമേക്കറിൽ നിന്ന് ആരംഭിച്ച് അംഗൻവാടി പടി വഴി കല്ലാർകൂട്ടി നയിക്കുന്ന് കവലയിൽ എത്തുന്ന ദൂരം കുറഞ്ഞ റോഡാണിത്.1.8 കിലോമീറ്റർ ദൂരം വരുന്ന റോഡിൽ കൈത്തറി പടിയിൽ നിന്ന് ഒരു കിലോമീറ്ററും നയിക്കുന്ന് കവലയിൽ നിന്ന് അര കിലോമീറ്ററും ദൂരം ടാറിംഗ് ജോലികൾ നടന്നുവരുന്നു.എന്നാൽ ഇവയ്ക്ക് ഇടയിലുള്ള ഭാഗത്തു കൂടി ടാറിംഗ് ജോലികൾ നടത്തുവാനുള്ള നടപടി പൊതുമരമാത്ത് വകുപ്പ് കൈക്കെ ള്ളണമെന്ന ആവശ്യം ശക്തമാകുന്നു. അടിമാലി കുമളി ദേശീയ പാതയ്ക്ക് സമാന്തരമായ റോഡ് ആയതിനാൽ ദേശിയ പാതയിൽ ഗതാഗത തടസ്സം ഉണ്ടായാൽ വാഹനം വഴിതിരിച്ചുവിടുവാൻ സാധിക്കും. കൂടാതെ സമീപ പ്രദേശങ്ങളിൽ നിന്ന് വളരെ എളുപ്പത്തിൽ നായിക്കുന്ന്, മങ്കടവ് വഴി കൂമ്പൻപാറ റോഡിൽ എളുപ്പത്തിൽ എത്തിച്ചേരുവാൻ കഴിയും.