sahaban-


അടിമാലി: അടിമാലി താലൂക്ക് ആശുപത്രിയിൽ ചികത്സ തേടിയെത്തിയ അന്യ സംസ്ഥാന തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു. ടൗണിൽ താമസിച്ചിരുന്ന കൽക്കത്ത മൂർഷിദാബാദ് സ്വദേശി ശഹബാൻ മണ്ഡൽ (33) ആണ് മരിച്ചത്.തൊഴിൽ സ്ഥലത്തു നിന്ന് രാവിലെ 11 മണിയോടെ നെഞ്ച് വേദനയെത്തുടർന്ന് ഒപ്പം ഉണ്ടായിരുന്ന തൊഴിലാളികൾ ശഹബാനെ ആശുപത്രിയിൽ എത്തിച്ചത്.പ്രാഥമിക ചികത്സ നൽകുന്നതിനിടെ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. മൃദേഹം സ്രവ പരിശോധനയ്ക്ക് ശേഷം പോസ്റ്റ് മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഭാര്യ നസീര, മക്കൾ. സർമിന ഹതിൻ, മറിയം ഹതിൻ