കോട്ടയം : ലോക്ക് ഡൗൺ കാലയളവിൽ ക്ഷേമനിധിയിൽ അംഗങ്ങളായ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ച സഹായധനം ഉടൻ ലഭ്യമാക്കണമെന്ന് മോൻസ് ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. കെ.ടി.യു.സി (എം), യൂത്ത്ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ കോട്ടയത്തെ ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് പച്ചക്കറിക്കിറ്റും, ആട്ടയും വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിച്ചു. യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് അജിത്ത് മുതിരമല, ജെയിസൺ ജോസഫ്, സെബാസ്റ്റ്യൻ ജോസഫ് കാശ്ശാംകാട്ടെൽ, ഷിജു പാറയിടുക്കിൽ, കുര്യൻ പി.കുര്യൻ, എബി പൊന്നാട്ട്, അനിഷ് കൊക്കര, അഭിലാഷ് കൊച്ചു പറമ്പിൽ, ജ്യോതിഷ് മോഹനൻ, ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.