കുരാലി : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൂരാലി ഫെയ്‌സ് കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ പഞ്ചായത്തംഗം ഷേർളി അന്ത്യാങ്കുളത്തിന് നൽകി ഉദ്ഘാടനം നിർവഹിച്ചു. ഫെയ്‌സ് പ്രസിഡന്റ് എസ് .ഷാജി, സെക്രട്ടറി കെ. ആർ. മന്മഥൻ, എസ് .രാജു,വി .വി. ഹരികുമാർ, രാജൻ ആരംപുളിക്കൽ, കെ .എം. അശോക് എന്നിവർ പങ്കെടുത്തു.