അടിമാലി: കാർഡുടമ മരിച്ചിട്ട് രണ്ട് വർഷം , പക്ഷെ സൗജന്യറേഷൻ വാങ്ങുന്നതിന് മുടക്കംവന്നില്ല.ഒടുവിൽ റേഷൻകടയുടമയുടെ തട്ടിപ്പ് അധികൃതർ കണ്ടെത്തി നടപടിയെടുത്തു.മുതിരപ്പുഴ എ.ആർ.ഡി 53 നമ്പർറേഷൻ കട ലൈസൻസിമേരിദേവസൃയുടെപേരിൽ നടത്തി വന്നിരുന്നറേഷൻ കടയിലാണ് പരേതനും റേഷൻ വാങ്ങി അത്ഭുതം സൃഷ്ടിച്ചത്.
മുതിരപ്പുഴ ഓലിക്കിൽ രാമൻ ഭാസ്‌കരന്റെപേരിലുള്ളറേഷൻ കാർഡിലാണ് തട്ടിപ്പ് നടത്തിയത്. രാമൻ ഭാസ്‌കരനും ഭാര്യയും മാത്രമായിരുന്നു കുടുംബവീടിന് സമീപം താമസിച്ചിരുന്നത്. ഭാര്യ മരിച്ചപ്പോൾ കാർഡ് രാമൻ ഭാസ്ക്കരന്റെ പേരിലുമായി. 2017 ഓഗസ്റ്റ് 4ന് ഗൃഹനാഥനും മരിച്ചു. .ഈ വിവരം ബന്ധുക്കൾറേഷൻകടയിൽ അറിയിച്ചിരുന്നു.എന്നാൽ റേഷൻ കടയിൽ നിന്നും ഏപ്രിൽ 17, 22, 30 തിയതികളിൽ കാർഡിൽ നിന്നും പരേതന്റേഷൻ അരിയും കടലയും വാങ്ങുകയും കൂടാതെ സൗജന്യ കിറ്റും വാങ്ങിയതായി അറിയിപ്പ് ചെറുമകന്റെഫോണിൽ വന്നതാണ് തട്ടിപ്പ് പുറത്തു വരാൻ കാരണം.താലൂക്ക് സപ്ലേ ഓഫിസർക്ക് ഇതു സംബന്ധിച്ച് നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം നടന്നത് .ഇന്നലെ സപ്ലേ ഓഫിസർ ബി.വിൽഫ്രഡ്,റേഷനിംഗ് ഇൻസ്പക്ടർമാർ നടത്തിയ അന്വേഷണത്തിൽ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിനെത്തുടർന്ന്‌റേഷൻ കട ലൈസൻസിയെ സസ്‌പെന്റ് ചെയ്തു..റേഷൻഷോപ്പ് താൽപര്യമുള്ള വ്യാപാരിയെ ഏൽപിച്ച്‌റേഷൻ വിതരണത്തിന് പകരം ക്രമീകരണം നടത്തുമെന്ന് സപ്ലേഓഫിസർ അറിയിച്ചു