കോട്ടയം: ജില്ലയിൽ രണ്ടു ദിവസമായി തുടരുന്ന കനത്ത കാറ്റിലും മഴയിലും 1.45 കോടിയുടെ നഷ്ടം. വൈക്കത്താണ് കൂടുതൽ നാശനഷ്ടമുണ്ടായത്. 16 വീടുകൾ പൂർണമായും 313 വീടുകൾ ഭാഗീകമായും തകർന്നു. 12 ലക്ഷം രൂപയുടെ കൃഷി നാശം സംഭവിച്ചു. ഏത്തവാഴയും തെങ്ങുമാണ് കൂടുതലായും നശിച്ചത്.

ചെങ്ങളം കമ്പിയിൽ ബിനുവിന്റെ കുലയ്ക്കാറായ അൻപതോളം ഏത്ത വാഴകൾ മറിഞ്ഞ് വീണു .

വൈദ്യുതി ലൈൻ തകർന്നു

വിവിധ സ്ഥലങ്ങളിലായി 33 കിലോ മീറ്റർ വൈദ്യുതി ലൈൻ തകരാറിലായി. കോട്ടയം നഗരത്തിൽ അടക്കം പല സ്ഥലത്തും രണ്ടു ദിവസത്തിലേറെയായി വൈദ്യുതി വിതരണം മുടങ്ങി. ലൈനുകൾക്ക് മുകളിൽ മരം വീണതാണ് പലയിടത്തും വൈദ്യുതി തടസപ്പെടാൻ കാരണം.