കിടങ്ങൂർ : എസ്.എൻ.ഡി.പി യോഗം 1223 -ാം പിറയാർ ശാഖയിൽ വനിതാസംഘത്തിന്റെ ആഭിമുഖ്യത്തിൽ ശാഖയിലെ മുഴുവൻ ഭവനങ്ങളിലും പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം മീനച്ചിൽ യൂണിയൻ കൺവീനർ അഡ്വ.കെ.എം.സന്തോഷ് കുമാർ നിർവഹിച്ചു. ആദ്യകിറ്റ് ശാഖാ പ്രസിഡന്റ് കെ.ഗോപിനാഥൻ കറുകശ്ശേരിൽ ഏറ്റുവാങ്ങി. വനിതാസംഘം പ്രസിഡന്റ് നിർമ്മല ശശി, ശാഖാ വൈസ് പ്രസിഡന്റ് കരുണാകരൻ തെക്കേക്കുറ്റ്, ശാഖാ സെക്രട്ടറി മധു കീച്ചേരിക്കുന്നേൽ കമ്മറ്റി അംഗങ്ങളായ ശശി തട്ടാരേട്ട്, സന്തോഷ് പുലിപ്ര, തുളസീ മുരളീധരൻ, ഗീതാ രഘു നാരായണൻകുട്ടി ,സജീവ് വയല എന്നിവർ പങ്കെടുത്തു.