പാലാ : എസ്.എൻ.ഡി.പി പാലാ ടൗൺ ശാഖയുടെയും പാലാ ബ്ലഡ് ഫോറത്തിന്റെയും നേതൃത്വത്തിൽ നടന്ന സന്നദ്ധ രക്തദാനം ശ്രദ്ധേയമായി. ടൗൺ ശാഖാ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.ജി.അനിൽകുമാർ, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, ബ്ലഡ് ഫോറം ഡയറക്ടർ ബോർഡംഗം കെ.ആർ.സൂരജ് ,ശാഖാ സെക്രട്ടറി ബിന്ദു സജികുമാർ, പി.ആർ.നാരായണൻകുട്ടി, കെ.ഗോപി, ലാലു വടക്കൻപറസിൽ, സുരേഷ് കുഴിവേലിൽ, ബിജു വെള്ളാപ്പാട്, ദിനേശ് കെ.കെ, കെ.സുകുമാരൻ, എന്നിവർ പങ്കെടുത്തു.
സ്ത്രീകളുൾപ്പടെ അമ്പതോളം പേർ രക്തം ദാനം ചെയ്തു. കിസ്‌കോ മരിയൻ ബ്ലഡ് ബാങ്കാണ് ക്യാമ്പിന് നേതൃത്വം നല്കിയത്
ജില്ലയിലെ എല്ലാ ബ്ലഡ് ബാങ്കുകളിലും പാലാ ബ്ലഡ് ഫോറത്തിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം പറഞ്ഞു . ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിലുള്ള പാലാ ബ്ലഡ് ഫോറവുമായി ചേർന്ന് ക്യാമ്പുകൾ നടത്താൻ തയ്യാറായിട്ടുള്ള സംഘടനകൾക്കും വ്യക്തികൾക്കും 9447043388 എന്ന നമ്പരിൽ ബന്ധപ്പെടാം.