youthwing

അടിമാലി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തിൽ പ്രധാനമന്ത്രിക്ക് ഒരു ലക്ഷം കത്ത് അയക്കുന്നതിന്റെ ഭാഗമായി അടിമാലി യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ 1000 കത്തുകൾ അയച്ചു.ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ വൻ സാമ്പത്തിക നഷ്ടം നേരിടുന്നവരാണ് വ്യാപരികൾ. ബാങ്ക് വായ്പയ്ക്ക് പുറമേ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിന്ന് പലിശക്ക് പണമെടുത്തും കച്ചവടം നടത്തുന്നവരാണ് ബഹുഭൂരിപക്ഷം കച്ചവടക്കാരും .വ്യാപാരികൾ പലരും ആത്മഹത്യയുടെ വക്കിലാണ്.ഈ പ്രതിസന്ധി അതിജീവിക്കുന്നതിനായി വായ്പ്പ കളിൽ ഇളവ് അനുവദിച്ചും, തിരിച്ചടവ് സമയം ദീർഘിപ്പിച്ചും പ്രത്യേക പാക്കേജ് കേന്ദ്ര ഗവണ്മന്റ് അനുവദിക്കണമെന്ന ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.
അടിമാലി പോസ്റ്റ് ഓഫിസിൽ നടന്ന ചടങ്ങിൽ കത്ത് പോസ്റ്റ് ചെയ്തു കൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.എൻ ദിവാകരൻ ഉദ്ഘാടനം ചെയ്തു.യുണിറ്റ് പ്രസിഡന്റ് പി.എം. ബേബി, സെക്രട്ടറി ഡയസ് പുല്ലൻ.യൂത്ത് വിംഗ് പ്രസിഡന്റ് എം.എം. സാബു.സെക്രട്ടറി സി.വൈ. നിധീഷ്, യൂത്ത് വിംഗ് കോഡിനേറ്റർ റോജൻ എരുവേലി എന്നിവർ പങ്കെടുത്തു.