അടിമാലി: കൊവിഡിന്റെ മറവിൽ രാജ്യം വിദേശ മൂലധനശക്തികൾക്ക് തീറെഴുതാൻ കേന്ദ്രസർക്കാർ ശ്രമം നടത്തുന്നതായി ആരോപിച്ച് സിപിഐയുടെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.അടിമാലി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അടിമാലി ഹെഡ്‌പോസ്റ്റോഫീസിന് മുമ്പിൽ സംഘടിപ്പിച്ച ധർണ്ണാ സമരം സിപിഐ സംസ്ഥാന കൗൺസിലംഗം സി എ ഏലിയാസ് ഉദ്ഘാടനം ചെയ്തു.സാമൂഹിക അകലം പാലിച്ചായിരുന്നു പ്രവർത്തകർ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്. മണ്ഡലം സെക്രട്ടറി വിനു സ്‌കറിയ അദ്ധ്യക്ഷത വഹിച്ചുനേതാക്കളായ കെ എം ഷാജി, പി കെ സജീവ്, ഇ എം ഇബ്രാഹിം, പിഎം ലത്തീഫ് തുടങ്ങിയവർ പങ്കെടുത്തു.അടിമാലിക്ക് പുറമെ തൊടുപുഴ,മൂന്നാർ,തോപ്രാംകുടി തുടങ്ങി പത്തോളം ഇടങ്ങളിലെ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുമ്പിൽ സിപിഐ പ്രതിഷേധം സംഘടിപ്പിച്ചു.