അടിമാലി: ദേശിയപാത 185 ൽ അടിമാലി പൊളിഞ്ഞപാലത്ത് സ്ഥിതി ചെയ്യുന്ന കലുങ്ക് അപകടരഹിതമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.വളവും വീതികുറവും ഉള്ള ഭാഗത്ത് സ്ഥിതി ചെയ്യുന്ന കലുങ്കിന്റെ ഒരു ഭാഗത്തെ കൈവരി പൂർണ്ണമാതും തകർന്നു .കാടുമൂടി കിടക്കുന്നതിനാൽ ഇത്തരമൊരപകട സാദ്ധ്യത ദേശിയപാതയിലൂടെ കടന്നു പോകുന്ന പലരുടെയും ശ്രദ്ധയിൽപ്പെടാറില്ല.കാട് വെട്ടി നീക്കി കലുങ്കിന് കൈവിരി നിർമ്മിച്ച് അപകടമൊഴിവാക്കാൻ നടപടി വേണമെന്ന് പ്രദേശവാസികൾ ആവശ്യമുന്നയിക്കുന്നു.വീതി കുറഞ്ഞ ഇടമായതിനാൽ എതിർ ദിശയിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് മറികടന്ന് പോകാൻ ഇടമൊരുക്കുന്നതിനിടയിൽ ഡ്രൈവർക്ക് ചെറിയ ശ്രദ്ധക്കുറവുണ്ടായാൽ വാഹനം കലുങ്കിനോട് ചേർന്നുള്ള കുഴിയിൽ പതിക്കും.സമ്പൂർണ്ണ അടച്ചിടലിന് ശേഷം നിരത്തിൽ തിരക്കേറി വരുന്ന സാഹചര്യത്തിൽ പ്രദേശത്തെ അപകടസാദ്ധ്യത തിരിച്ചറിയാൻ ബന്ധപ്പെട്ട വകുപ്പുകൾ മുന്നറിയിപ്പ് ബോഡ് സ്ഥാപിക്കുന്നതിനും താൽക്കാലിക സുരക്ഷ ഒരുക്കുന്നതിനും തയ്യാറാകണമെന്ന ആവശ്യവും പ്രദേശവാസികൾ മമ്പോട്ട് വയ്ക്കുന്നു.