kobpavithran

വൈക്കം: പള്ളിപ്പുറത്തുശേരി പുത്തൻതറയിൽ പി.വി. പവിത്രൻ (85) നിര്യാതനായി. എസ്.എൻ.ഡി.പി. യോഗം വൈക്കം യൂണിയൻ മുൻ വൈസ് പ്രസിഡന്റ്, വൈക്കം നഗരസഭ മുൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ പ്രവ‌ർത്തിച്ചിട്ടുണ്ട്. ഭാര്യ: ഇടപ്പള്ളി ഇല്ലിക്കാട്ട് കുടുംബാംഗം സരോജനി. മക്കൾ: പി. സഹദേവൻ (ബിസിനസ്), പി. സത്യൻ (ബിസിനസ്), പി. റെജിക്കുട്ടൻ (ബിസിനസ്), പി. ഉണ്ണി (പ്രസിഡന്റ്, എസ്.എൻ.ഡി.പി. യോഗം 112-ാം നമ്പർ പള്ളിപ്പുറത്തുശേരി ശാഖ, ബിസിനസ്), പി. സജി (എസ്.എം.എസ്. വി.എച്ച്.എസ്, വൈക്കം), പി. അനിൽകുമാർ (അദ്ധ്യാപകൻ, സംസ്കൃത ഹയർസെക്കൻഡറി സ്കൂൾ, തൃപ്പൂണിത്തുറ). മരുമക്കൾ: ബിന്ദു സഹദേവൻ, സിന്ധു സത്യൻ, രകിത രജിക്കുട്ടൻ, ഷീന ഉണ്ണി, അഞ്ചു സജി, ഹർഷ അനിൽകുമാർ. സംസ്കാരം നടത്തി.