വൈക്കം : ദീർഘകാലം എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ വൈസ് പ്രസിഡന്റ്, യോഗം ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ച പി.വി.പവിത്രൻ പുത്തൻതറയുടെ നിര്യാണത്തിൽ തലയോലപ്പറമ്പ് യൂണിയൻ കൗൺസിൽ അനുശോചിച്ചു. പ്രസിഡന്റ് ഇ.ഡി.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എസ്.ഡി.സുരേഷ് ബാബു അനുശോചനപ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് രഞ്ജിത് രാജപ്പൻ, കെ.എസ്.അജീഷ് കുമാർ, യു.എസ്.പ്രസന്നൻ, പി.കെ.ജയകുമാർ, രഞ്ജിത് മഠത്തിൽ, ഇ.കെ.സുരേന്ദ്രൻ, ജയ അനിൽ, ധന്യ പുരുഷോത്തമൻ, ബീനപ്രകാശൻ , ഗിരിജ കമൽ, കെ.രഘുവരൻ, വിനോദ് കൈപ്പട്ടൂർ എന്നിവർ സംബന്ധിച്ചു.