കോട്ടയം ഡിപ്പോയിൽ നിന്ന് ചങ്ങനാശേരി, മുണ്ടക്കയം, ഈരാറ്റുപേട്ട, വൈക്കം എന്നിവിടങ്ങളിലേയ്ക്ക് 17 ബസ് സർവീസ്

പാലാ ഡിപ്പോയിൽ നിന്ന് പാലാ -അയർക്കുന്നം- കോട്ടയം റൂട്ടിൽ മൂന്നും പാലാ-ഏറ്റുമാനൂർ-കോട്ടയം റൂട്ടിൽ അഞ്ചും ബസുകൾ . പാലാ- പൊൻകുന്നം -മുണ്ടക്കയം റൂട്ടിലും പാലാ-വൈക്കം റൂട്ടിലും മൂന്ന് വീതം ബസുകൾ .

ചങ്ങനാശേരി ഡിപ്പോയിൽ നിന്ന് കിടങ്ങറ, തിരുവല്ല, കോട്ടയം, മുണ്ടക്കയം ഭാഗത്തേക്കാണ് കൂടുതൽ ബസുകൾ. ആകെ 10 .

പൊൻകുന്നം ഡിപ്പോയിൽ നിന്ന് 12 സർവീസ് . മുണ്ടക്കയത്ത് നിന്നാണ് തുടക്കം. മണിമല, ചങ്ങനാശേരി, പാലാ, കോട്ടയം റൂട്ടുകളിൽ.

ഈരാറ്റുപേട്ടയിൽ നിന്നും കോട്ടയത്തിന് രാവിലെ മുതൽ സർവീസ് നടത്തും.

എരുമേലിയിൽ നിന്ന് എരുമേലി-പമ്പാവാലി-കോട്ടയം, എരുമേലി-ചങ്ങനാശേരി റൂട്ടുകളിൽ 8 സർവീസുകൾ .

വൈക്കം ഡിപ്പോയിൽ നിന്ന് കോട്ടയം, പൂത്തോട്ട, അംബികമാർക്കറ്റ്, പെരുവ, പാലാ എന്നിവിടങ്ങളിലേയ്ക്ക് 12 സർവീസുകൾ.