നെടുങ്കണ്ടം: പ്രദേശവാസികളെ ഭീതിയിലാഴ്ത്തി നെടുങ്കണ്ടം മേഖലയിൽ ഭൂമിക്കടിയിൽ നിന്ന് വൻ ശബ്ദത്തോടെ പ്രകമ്പനമുണ്ടായി. ഞായാറാഴ്ച രാത്രി 11 മണിക്ക് ശേഷമാണ് മുണ്ടിയെരുമ, ചോറ്റുപാറ, രാമക്കൽമെട്ട്, പാമ്പാടുംപാറ മേഖലകളിൽ ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം അനുഭവപ്പെട്ടത്. കുറച്ച് സെക്കൻഡുകൾ നേരത്തേക്ക് പ്രകമ്പനം തുടർന്നു. രണ്ട് മാസം മുമ്പ് നെടുങ്കണ്ടം ഭാഗത്ത് ഭൂചലനം അനുഭവപ്പെട്ടിരുന്നു. തുടർന്ന് ഇതെക്കുറിച്ച് വിദഗ്ദ്ധ സംഘം പഠനം നടത്തിവരുന്നതിനിടെയാണ് പ്രകമ്പനം അനുഭവപ്പെട്ടത്.