കോട്ടയം : ജില്ലയിലെ വ്യാപാര, വാണിജ്യ സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാവിലെ ഏഴു മുതൽ വൈകന്നേരം ഏഴുവരെയാക്കി . ലോക്ക് ഡൗൺ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു പുറത്തിറക്കിയ പുതിയ നടപടിക്രമത്തിലാണ് രണ്ടു മണിക്കൂർ കൂടി അനുവദിച്ചത്. സമയക്രമം ഇന്ന് നിലവിൽ വരും.