എ.സി കനാലിലെ പോള നീക്കുന്ന ജോലികൾ ഇന്ന് മുതൽ
ചങ്ങനാശേരി: എ.സി കനാലിൽ പെരുന്ന മനയ്ക്കച്ചിറ മുതൽ കിടങ്ങറ വരെയുള്ള പോള നീക്കം ചെയ്യുന്ന ജോലി ഇന്ന് ആരംഭിക്കും. അടുത്ത ഒരു വർഷത്തിനിടയിൽ എപ്പോഴെങ്കിലും തോട്ടിൽ പോള കയറ്റുകയാണെങ്കിൽ നീക്കണമെന്ന വ്യവസ്ഥയിലുണ്ട്. 25 ലക്ഷം രൂപയാണ് എസ്റ്റിമേറ്റ്. കഴിഞ്ഞ മാസം തുടങ്ങുവാനിരുന്ന ജോലി ലോക്ക്ഡൗൺ മൂലമാണ് മാറ്റിവച്ചത്. വേട്ടടി തോട്ടിലെ പോളനീക്കം ചെയ്യുന്ന ജോലി തുടരുകയാണ്. 13 ലക്ഷം രൂപയാണ് ഇതിനായുള്ള എസ്റ്റിമേറ്റ്. രണ്ടു ജോലികളും ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് വഴിയാണ് നടക്കുന്നത്.
നിലവിൽ പോള നിറഞ്ഞു കിടക്കുന്ന പണ്ടകശാലകടവ് തോട്ടിലെയും ചങ്ങനാശേരി-ആലപ്പുഴ ബോട്ട് റൂട്ട് കനാലിലെയും പോള നീക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഈ ജോലികൾക്ക് ആവശ്യമായ തുക സർക്കാർ അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്നും സി.എഫ് തോമസ് എം.എൽ.എ പറഞ്ഞു.