ഭരണങ്ങാനം : കൊവിഡ് കാലഘട്ടത്തിൽ ദുരിതമനുഭവിക്കുന്ന വാദ്യകലാകാരന്മാർക്കുള്ള സൗജന്യ കിറ്റ് വിതരണം ഇന്ന് ആരംഭിച്ചു. ശ്രീകൃഷ്ണ വാദ്യകലാപീഠം ഭരണങ്ങാനതിന്റെ നേതൃത്വത്തിലാണ് ക്ഷേത്ര വാദ്യ കലാകാരന്മാർക്ക് സഹായം എത്തിക്കുന്നത്. കലാകാരന്മാരിൽ നിന്നുതന്നെ സംഭാവനകൾ സ്വീകരിച്ച് അർഹതയുള്ളവരിലേക്ക് എത്തിക്കുകയാണ് കലാപീഠം ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് വി.എസ് സുനിൽകുമാർ പറഞ്ഞു.