ചങ്ങനാശേരി : വിപണിയിലെ കൃത്രിമ വിലക്കയറ്റവും സാധനങ്ങളുടെ ലഭ്യതക്കുറവും മൂലം മാസ്‌ക്, ഗ്ലൗസ്, പി.പി.ഇ കിറ്റുകൾ സുഗമമായി ലഭിക്കുന്നില്ലെന്ന് കേരള ഹെൽത്ത് സർവീസ് ഡെന്റൽ സർജൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ.കൃഷ്ണകുമാർ പറഞ്ഞു. അമിത വിലയാണ് ഇവയ്ക്ക് ഈടാക്കുന്നത്. കൊവിഡിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ സ്വകാര്യ മേഖലയിലെ ഡെന്റൽ ക്ലനിക്കുകൾക്ക് അമിത വില താങ്ങാവുന്നതിനപ്പുറവുമാണ്. വ്യാപാര സ്ഥാപനങ്ങൾ അമിത വില ഈടാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.