അടിമാലി: ലോക്ക് ഡൗണിന്റെ മറവിൽ അടിമാലി മേഖലയിൽ മോഷണം പതിവാകുന്നു.അടിമാലി 200ഏക്കർ ശ്രീമഹാദേക്ഷേത്രത്തിന്റെ കാണിക്ക തകർത്ത് പണം കവർന്നതാണ് ഒടുവിലത്തെ സംഭവം.ക്ഷേത്രനടുപ്പന്തലിൽ സ്ഥാപിച്ചിരുന്ന കാണിക്കയുടെ പൂട്ട് തകർത്താണ് പണം അപഹരിച്ചത് കാണിക്കവഞ്ചിയുടെ പൂട്ട് തകർന്ന് കിടക്കുന്നത് .സമീപത്തെ വ്യാപാരസ്ഥാപന ഉടമയുടെ ശ്രദ്ധയിൽപ്പെട്ടതോടെ ക്ഷേത്രം ഭാരവാഹികളെ വിവരം അറിയിക്കുകയുമായിരുന്നു.സംഭവം സംബന്ധിച്ച് അടിമാലി പൊലീസിൽ പരാതി നൽകിയതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.കാണിക്കവഞ്ചി തുറന്നിട്ട് കുറച്ചധികം നാളുകളായതിനാൽ നല്ലൊരു തുക അപഹരിക്കപ്പെട്ടിരിക്കാമെന്നാണ് ക്ഷേത്രം ഭാരവാഹികൾ പറയുന്നത്.ലോക്ക് ഡൗൺ മറയാക്കി കഴിഞ്ഞ ദിവസം അടിമാലി മച്ചിപ്ലാവിൽഅടഞ്ഞ്കിടന്ന കരകൗശല നിർമ്മാണ യൂണിറ്റിൽ നിന്നും ഒരു ലക്ഷം രൂപ വിലമതിക്കുന്ന തടിയിൽ തീർത്ത ശിൽപ്പങ്ങൾ മോഷണം പോയിരുന്നു.