boy

അടിമാലി: കാലവർഷം പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ കഴിഞ്ഞ പ്രളയങ്ങളിൽ തകർന്ന പാലങ്ങളുടെ പുനർനിർമ്മാണം നടത്താത്തത് ദുരിതം ഇരട്ടിക്കുമെന്ന് ആശങ്ക. തൂക്കുപാലം ഉൾപ്പെടെയുള്ളവയുടെ നിർമ്മാണ.മാണ് വൈകുന്നത്.മാങ്കുളം കള്ളക്കൂട്ടികുടി,പാറക്കുടി,കോയിക്കസിറ്റി തുടങ്ങിയ മേഖലകളിലെ പാലങ്ങളുടെ കാര്യത്തിലാണ് ഇനിയും നടപടിയാകാത്തത്.ഇത്തവണയും കാലവർഷം കലിതുള്ളിയാൽ പ്രദേശവാസികളുടെ യാത്ര ദുഷ്‌ക്കരമാകും.ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന കള്ളക്കൂട്ടികുടിയിലേക്കുള്ള പാലവും അമ്പതാംമൈൽ പാറക്കുടിയിലേക്കുള്ള പാലത്തിന്റെ ഒരു ഭാഗവും 2018ലെ പ്രളയത്തിൽ ഒഴുകി പ്പോയിരുന്നു.കുടുംബങ്ങൾ താൽക്കാലിക സംവിധാനമൊരുക്കി കഴിഞ്ഞമഴക്കാലത്ത് യാത്ര സാദ്ധ്യമാക്കി.2019ലെ മഴക്കെടുതി കോയിക്കസിറ്റിയിൽ നല്ലതണ്ണിയാറിന് കുറുകെ ഉണ്ടായിരുന്ന തൂക്കുപാലം കവർന്നു.കവിതക്കാട്, ശേവൽകുടി കുടി മേഖലകളിലെ ഒരു വിഭാഗം കുടുംബങ്ങൾ ഈ പാലം ഉപയോഗിച്ച് വന്നിരുന്നു.ഇവർക്ക് ആശ്രയിക്കാൻ പെരുമൻകുത്തിലും കരുമുണ്ടസിറ്റിയിലും മറ്റ് രണ്ട് പാലങ്ങൾ ഉണ്ടെങ്കിലും എളുപ്പത്തിൽ അക്കരെയിക്കരെ എത്താനുള്ള മാർഗ്ഗമാണ് ഒലിച്ചു പോയത്.പ്രളയങ്ങൾക്ക് ശേഷം തകർന്ന പാലങ്ങൾ നിർമ്മിക്കാൻ പഞ്ചായത്തും സർക്കാരും ഇടപെടൽ നടത്തുമെന്നറിയിച്ചിരുന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.ഇത്തവണയും മുൻവർഷത്തേതിന് സമാനമായി കാലവർഷക്കെടുതി ഉണ്ടായാൽ ഈ പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് യാത്രയുടെ കാര്യത്തിൽ വലിയ പ്രതിസന്ധി ഉണ്ടാകും.