lorry-accident
അപകടത്തിൽപ്പെട്ട ലോറി.

അടിമാലി: ആനച്ചാലിൽ റോഡ് നിർമ്മാണത്തിനുള്ള ടാർ മിക്‌സുമായി വന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് പാതയോരത്തെ വീട്ടു മുറ്റത്തേക്ക് മറിഞ്ഞു.അപകടത്തിൽ വീട്ടുടമയായ പോൾവില്ലയിൽ ഫാറ്റോക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ പതിനൊന്നിനാണ് അപകടം.ആനച്ചാൽ ആഡിറ്റ് റോഡിന്റെ ടാറിംഗ് ജോലികൾക്കുള്ള ടാർ മിക്‌സുമായി എത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. റോഡിൽ നിർമ്മാണ ജോലികളുടെ ഭാഗമായി ഒഴിച്ചിരുന്ന ടാറിൽ കയറി തെന്നി നീങ്ങിയ ലോറി സമീപത്തെ വീട്ടുമുറ്റത്തേക്ക് പതിക്കുകയായിരുന്നു.ഡ്രൈവർ ചാടി രക്ഷപ്പെട്ടതിനാൽ പരിക്കുകൾ സംഭവിച്ചിട്ടില്ല.ടാർ മിക്‌സ് വീണ് വീട്ടുടമയായ ഫാറ്റോയുടെ കൈക്ക് പൊള്ളലേറ്റു.ഇയാളെ ചികത്സക്കായി ആശുപത്രിയിലേക്ക് മാറ്റി.