കോട്ടയം : കർഷകർക്ക് ഉപയോഗിച്ചതിന് ശേഷം വൈദ്യുതി തിരികെ നൽകാനുള്ള പദ്ധതിയുമായി അനർട്ട്. കൃഷിഭവനുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് കെ.എസ് ഇ.ബിയുടെ കാർഷിക കണക്ഷനുള്ള പമ്പുകൾ സോളാറിലേയ്ക്ക് മാറ്റുന്ന പി.എം.കെ.യു.എസ്.യു.എം പദ്ധതിയിൽ രജിസ്‌ട്രേഷൻ ആരംഭിച്ചു. 1 മുതൽ 10 എച്ച്.പി വരെ ശേഷിയുള്ള പമ്പുകളാണ് സോളാർ സംവിധാനത്തിലേയ്ക്ക് മാറ്റുക. ഒരു എച്ച്.പി ശേഷിക്ക് കുറഞ്ഞത് ഒരു കിലോവാട്ട് സോളാർ പാനൽ സ്ഥാപിക്കണം. ഇതിന് 54000 രൂപയാണ് ചെലവ്. ഇതിന്റെ 60 ശതമാനംസബ്‌സിഡി ലഭിക്കും.

അനർട്ടിന്റെ എം.പാനൽ ലിസ്റ്റിലുള്ള ഏജൻസികൾ മുഖേനയാണ് പാനൽ സ്ഥാപിക്കുക. താത്പര്യമുള്ളവർ അനെർട്ട് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം ഫോൺ : 04812575007, 9188 11 9405

ഗുണങ്ങളിങ്ങനെ

ലഭിക്കുന്നത് 4 മുതൽ 5 വരെ യൂണിറ്റ് വൈദ്യുതി

രാവിലെ 7 മുതൽവൈകിട്ട് 5 വരെ പമ്പുകൾ തുടർച്ചയായി ഉപയോഗിക്കാം

 ഉപയോഗത്തിനു ശേഷം ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബി ഗ്രിഡിൽ വിൽക്കാം
പാനലുകൾക്ക് 20 വർഷത്തെ വാറന്റി