kavalmadam


അടിമാലി: ആദിവാസി കുടികളിൽ അന്യം നിന്നു പോയിട്ടുള്ള പരമ്പരാഗത കൃഷിപരിപോഷിപ്പിക്കാനുള്ള കാവൽമാടം' പദ്ധതിആരംഭിച്ചു. റാഗി, തെന, തുടങ്ങിയവ പുനരാരംഭിക്കുത്. ദേവികുളം ജനമൈത്രി എക്‌സൈസ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ അടിമാലി പഞ്ചായത്ത്, പട്ടിക വർഗ്ഗ വികസനം, വനം, കൃഷി, തുടങ്ങിയ വിവിധ വകുപ്പുകളുടെയും തേവര എസ്.എച്ച് കോളേജ് എൻ.സി.സി യൂണിറ്റിന്റെയും സഹകരണത്തോടെ തയ്യാറാക്കിയിട്ടുള്ള കൃഷിക്കായുളള വിത്തു വിതയ്ക്കൽ ചിപ്പാറക്കുടിയൽ നടന്നു. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ ജി. പ്രദീപ് ഊരുമൂപ്പൻ രാജ്മണിക്ക് വിത്തുകൾ കൈമാറി, കുടിയിലെ ഏറ്റവും മുതിർ അംഗമായ കുട്ടമുത്തു പരമ്പരാഗതമായ ആചാരാനുഷ്ഠാനങ്ങളോടെ വിത്തു വിതച്ചു.
കാൽ നൂറ്റാണ്ടിലധികമായി പരമ്പരാഗത കൃഷികൾ ആദിവാസി കുടികളിൽ അന്യം നിന്നു പോയിട്ടുള്ളതും, പുതു തലമുറ നൂതന ഭക്ഷണ ശൈലി സ്വീകരിക്കുകയും ചെയ്തതോടെ കാൻസർ പോലുള്ള ജീവിത ശൈലി രോഗങ്ങൾ ആദിവാസി സമൂഹത്തിലും വ്യാപകമായി കൊണ്ടിരിക്കുകയാണ്. അതിന് പരിഹാരമെ നിലയിൽ കൂടിയാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. പരമ്പരാഗത കൃഷികളുടെ പുനരുജ്ജീവനത്തോടൊപ്പംകൊവിഡ് പോലുള്ള പകർച്ച വ്യാധികളുടെ പശ്ചാത്തലത്തിൽ ഭക്ഷ്യ സ്വയം പര്യാപ്തതയും കാവൽമാടം പദ്ധതിയിലൂടെ ലക്ഷ്യമിട്ടു.ചിപ്പാറക്കുടിയിലെ 18 പേരുടെ പത്തേക്കറോളം ഭൂമിയിലാണ് ക്യഷി ആരംഭിക്കുത്. അതോടൊപ്പം 11 ഇനത്തിലുള്ള അപൂർവ്വ ഇനം റാഗികൾ ക്യഷി ചെയ്യുതിനായി 2 മാതൃക തോട്ടങ്ങളും കാവൽപ്പുരയും തയ്യാറാക്കിയിട്ടുണ്ട്.