jewellery

തങ്കച്ചിരി...
ലോക്ക് ഡൗണിനെ തുടർന്ന് അടച്ചിട്ട ജൂവലറികൾ നീണ്ട ഇടവേളയ്ക്ക് ശേഷം തുറന്നപ്പോൾ സ്വർണം വാങ്ങാനെത്തിയ കുടുംബം. സ്വർണം വാങ്ങാനെത്തുന്നവർക്ക് കയ്യുറയും മാസ്കും മറ്റ് സുരക്ഷാമാനദണ്ഡങ്ങളും ഉറപ്പാക്കിയ ശേഷമാണ് കടയ്ക്കുള്ളിൽ പ്രവേശിപ്പിക്കുന്നത്. കോട്ടയത്തെ സ്വർണ്ണവ്യാപാര സ്ഥാപനത്തിൽ നിന്നുള്ള കാഴ്ച .56 ദിവസങ്ങൾക്ക് ശേഷം ആണ് സർക്കാർ ജൂവല്ലറികൾ തുറക്കാൻ അനുമതി നൽകിയത്.ഇടവേളയ്ക്ക് ശേഷം ജൂവലറി തുറക്കുമ്പോൾ ഈ വർഷത്തെ മുപ്പത് ശതമാനം ബിസിനസ് നഷ്ടമായി എന്ന ബോധ്യവും,നിലവിലെ വർദ്ധിച്ച സ്വർണ വിലയും ഒക്കെ മുന്നിൽ വെല്ലുവിളിപോലെ ഉണ്ടെങ്കിലും കൊവിഡ് കാലം മാറി നിലവിലെ റെക്കാർഡ് സ്വർണ വില പോലെ വിൽപ്പനയും ഉയരും എന്ന ശുഭപ്രതീക്ഷയിലാണ് ജീവനക്കാരും മാനേജ്മെന്റും.ഫോട്ടോ: സെബിൻ ജോർജ്