കോട്ടയം : കൊവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരം പാറശാല സ്വദേശിയായ നാൽപ്പതുകാരൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ. ബി.പി.സി.എല്ലിന്റെ ഇൻസ്റ്റലേഷൻ ജോലികളുടെ കരാറുകാരനാണ്. മുംബയിൽ താമസക്കാരനാണ്. മുംബയിൽ നിന്ന് ഡ്രൈവർക്കൊപ്പം കാറിൽ നാട്ടിലേക്ക് മടങ്ങുമ്പോൾ പനിയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും അനുഭവപ്പെട്ടതിനെത്തുടർന്ന് 18 ന് കോട്ടയം ജനറൽ ആശുപത്രിയിൽ എത്തി. നിരീക്ഷണത്തിൽ താമസിപ്പിച്ചശേഷം ഇരുവരുടെയും സാമ്പിൾ പരശോധനയ്ക്കയച്ചു. ശ്വാസതടസം നേരിട്ട സാഹചര്യത്തിൽ 19 ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. ജില്ലാ ആശുപത്രിയിൽ കഴിയുന്ന ഡ്രൈവറുടെ സാമ്പിൾ പരിശോധനാ ഫലം ലഭിച്ചിട്ടില്ല.