വൈക്കം: മഹാദേവ ക്ഷേത്രത്തിലെ കേടുപാടുകളുണ്ടായ ഭാഗങ്ങളുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. തിടപ്പള്ളിയിലെ പണികളാണ് ആദ്യം പൂർത്തിയിക്കുക. തിടപ്പള്ളിയിലെ മുഴുവൻ കേടുപാടുകളും ഇതോടപ്പം പൂർത്തിയാക്കുന്നുണ്ട്. വലിയ കവലയിലെ അലങ്കാര ഗോപുരത്തിനുണ്ടായ കേടുപാടുകൾ തീർക്കുന്നതിനും താഴെ വീണുടഞ്ഞ സുബ്രമണ്യ പ്രതിമയുടെ സ്ഥാനത്ത് പുതിയത് സ്ഥാപിക്കുന്നതിനും നടപടികൾ തുടങ്ങി. ജൂൺ 5 ന് മുൻപ് മുഴുവൻ പണികളും തീർക്കാനാണ് ദേവസ്വത്തിന്റെ ശ്രമം.