കോട്ടയം : രാവിലെയും വൈകിട്ടും കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കാർ ഇടിച്ചു കയറി ! ഇടസമയത്ത് ആളില്ല. ഇന്നലെ കോട്ടയം ഡിപ്പോയിലെ സവിശേഷ സ്ഥിതിയായിരുന്നു ഇത്. ചങ്ങനാശേരി, മെഡിക്കൽ കോളേജ് ഭാഗത്തേയ്ക്കുള്ള ബസുകളിലാണ് ജോലിക്കാരടക്കമുള്ളവർ ഇടിച്ചുകയറിയത്. ബസ് മുന്നോട്ട് എടുക്കാൻ തുടങ്ങിയതോടെ പൊലീസ് ഇടപെട്ടു. സാമൂഹിക അകലം പാലിക്കുംവിധം ആളുകളെ ഇറക്കിയാണ് യാത്ര തുടർന്നത്. വൈകിട്ടും ഇതായിരുന്നു സ്ഥിതി. ജോലികഴിഞ്ഞെത്തിയവരായിരുന്നു കൂടുതലും. ബസ് വന്നതോടെ സ്റ്റാൻഡിൽ കൂട്ടം കൂടി നിന്നവർ ഇടിച്ചുകയറാൻ നോക്കി. അപ്പോഴും പൊലീസ് ഇടപെട്ടു. ചില സർവീസുകളിൽ മാത്രമായിരുന്നു തിരക്ക്.