കോട്ടയം: റബറിനെ കാർഷിക വിളയായി പ്രഖ്യാപിച്ച് കേന്ദ്ര സാമ്പത്തിക പാക്കേജിൽ ഉൾപ്പെടുത്തണമെന്ന് മോൻസ് ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. പുതിയതായി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിൽ റബറിനെ പൂർണമായും ഒഴിവാക്കിയത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.കർഷക വേദി സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ റബർ ബോർഡ് കേന്ദ്ര ഓഫീസിനു മുമ്പിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകവേദി പ്രസിഡന്റ് വി.ജെ. ലാലി അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി വി.കെ.സുഗതൻ, സെക്രട്ടറി ബാബു കുട്ടൻചിറ,വി.ജി.സുരേഷ് ബാബു, സി.വി.തോമസ് കുട്ടി, കുര്യൻ.പി.കുര്യൻ എന്നിവർ പ്രസംഗിച്ചു.